Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sedimentaryrocks

ചൊവ്വയിലെ പാറകളിൽ 'ജലത്തിന്‍റെ കൈയൊപ്പ്'; ചുവന്ന ഗ്രഹത്തിൽ ജീവനുണ്ടായിരുന്നോ? നാസയുടെ ഞെട്ടിക്കുന്ന കണ്ടെത്തൽ

ആ കണ്ടെത്തൽ മനുഷ്യരാശിയെ ഞെട്ടിച്ചു! പതിറ്റാണ്ടുകളായി ശാസ്ത്രലോകം നടത്തിയ അന്വേഷണത്തിന് ഉത്തരമായി. അതേ, ഗവേഷകർ ചൊവ്വ എന്ന ചുവന്ന ഗ്രഹത്തിൽ 'ജലത്തിന്‍റെ കൈയൊപ്പ്' കണ്ടെത്തിയിരിക്കുന്നു! ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്ന അന്വേഷണത്തിൽ വലിയ വഴിത്തിരിവാകും പുതിയ കണ്ടെത്തലെന്ന് യുഎസ് ബഹിരാകാശ ഏജൻസി നാസ വ്യക്തമാക്കി.

ചൊ​വ്വ​യി​ലെ ജെ​സീറോ ക്രേറ്റ​റി​ൽ ന​ട​ത്തി​യ പ​ര്യ​വേ​ഷ​ണ​ത്തി​ലാണ് നാസയുടെ പെ​ർ​സി​വീ​യ​റ​ൻ​സ് റോ​വ​ർ ആ​ഗ്നേ​യശി​ല​ക​ൾ ക​ണ്ടെ​ത്തിയത്. തുടർന്നു നടത്തിയ ഗവേഷണങ്ങളാണു ജലത്തിന്‍റെ സാന്നിധ്യത്തിലേക്കുള്ള സൂചനകൾ നൽകിയത്. നേരത്തെ, വി​ചാ​രി​ച്ചി​രു​ന്ന​തു​പോ​ലെ മ​ണ്ണും ധാതുക്കളും അ​ടി​ഞ്ഞു​കൂ​ടി​യു​ണ്ടാ​യ അ​വ​സാ​ദശി​ല​ക​ൾ​ക്കു പ​ക​രം അ​ഗ്നി​പ​ർ​വ​ത സ്ഫോടനങ്ങളിലൂടെ പുറത്തുവന്ന ലാവ അല്ലെങ്കിൽ മാ​ഗ്മ ത​ണു​ത്തു​റഞ്ഞുണ്ടാകുന്ന ആ​ഗ്നേ​യശി​ല​ക​ളാ​ണ് പെ​ർ​സി​വീ​യ​റ​ൻ​സ് റോ​വ​ർ ക​ണ്ടെ​ത്തി​യ​ത്. പ്രാ​ചീ​ന കാ​ല​ത്ത് ഈ ​പാ​റ​ക​ളി​ൽ കു​റ​ഞ്ഞ​തു മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലെ​ങ്കി​ലും ജ​ല​ത്തിന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്ന​താ​യി ശാ​സ്ത്ര​ജ്ഞ​ർ സ്ഥി​രീ​ക​രി​ച്ചു.

പെ​ർ​സി​വീ​യ​റ​ൻ​സ് റോ​വ​റി​ലെ 'സൂ​പ്പ​ർ​ക്യാം' എ​ന്ന ഉ​പ​ക​ര​ണ​ത്തിന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ഗ​വേ​ഷ​ക​ർ ​നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യ​ത്. റോ​വ​റി​ൽനി​ന്ന് ലേ​സ​ർ ര​ശ്മി​ക​ൾ തൊ​ടു​ത്തു​വി​ട്ട് പാ​റ​ക​ളു​ടെ രാ​സ​ഘ​ട​ന വി​ശ​ക​ല​നം ചെ​യ്യു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് 185-ലേറെ പാ​റ​ക​ളാ​ണ് റോ​വ​ർ വി​ശ​ദ​മാ​യി പ​ഠി​ച്ച​ത്. ജെസീറോ ക്രേറ്ററിലെ 'മാ​ർ​ജി​ൻ യൂ​ണി​റ്റ്' എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ഭാ​ഗം പ്രാ​ചീ​ന കാ​ല​ത്തെ ജ​ല​സ്രോ​തസു​ക​ളുടെ സം​ഗ​മകേ​ന്ദ്ര​മാ​യി​രു​ന്നുവെന്നു പഠനങ്ങളിൽ വ്യ​ക്ത​മാ​യതായും ശാസ്ത്രജ്ഞർ പറഞ്ഞു.

ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​വ​ർ ക​ണ്ടെ​ത്തി​യ പാ​റ​ക​ളി​ൽ മാ​ഗ്മ ത​ണു​ത്തു​റ​ഞ്ഞു​ണ്ടാ​കു​ന്ന ഒ​ലി​വിൻ എ​ന്ന ധാ​തു​വിന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യെ​ങ്കി​ലും അ​വി​ടെ ജ​ല​ത്തി​ന്‍റെ സാ​ന്നി​ധ്യം കു​റ​വാ​യി​രു​ന്നു. എ​ന്നാ​ൽ, താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ലി​വി​ൻ ധാ​തു​ക്ക​ൾ​ക്കി​ട​യി​ൽ കാ​ർ​ബ​ണേ​റ്റ്, സി​ലി​ക്ക എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യം കണ്ടെത്താൻ കഴിഞ്ഞു. ഭൂ​മി​യി​ൽ ഒ​ലിവി​നു​മാ​യി ജ​ലം സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന രാ​സ​പ്ര​വ​ർ​ത്ത​നം ഹൈ​ഡ്ര​ജ​ൻ പു​റ​ത്തു​വി​ടു​ക​യും, ഇ​തു സൂ​ക്ഷ്മ​ജീ​വി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ന​ൽ​കു​ക​യും ചെ​യ്യാ​റു​ണ്ട്. അ​തി​നാ​ൽ അ​വി​ടെ കാ​ണ​പ്പെ​ട്ട കാ​ർ​ബ​ണേ​റ്റും സി​ലി​ക്ക​യും പ്രാ​ചീ​നകാ​ല​ത്ത് ചൊ​വ്വ​യി​ൽ ജീ​വ​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന തി​ര​ച്ചി​ലി​ൽ വ​ലി​യ വ​ഴി​ത്തി​രി​വാ​കു​മെ​ന്നാ​ണു നാസയിലെ ഗവേഷകർ ക​രു​തുന്നത്.

 

Latest News

Corehub Up